യുഎസ് ഓപ്പണ്‍; സെറീന സെമിയില്‍

serena_080916

ന്യൂയോര്‍ക്ക്: റിക്കാര്‍ഡുകളുടെ കളിക്കൂട്ടുകാരി സെറീന യുഎസ് ഓപ്പണിലെ ജൈത്രയാത്ര തുടരുന്നു. ക്വാര്‍ട്ടറില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ സെറീന സെമിയില്‍ കടന്നു. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ഹാലപ്പിനെ സെറീന വീഴ്ത്തിയത്. സ്‌കോര്‍: 6-2, 4-6, 6-3.

34 കാരിയായ സെറീനയെ 23 ഗ്രാന്‍ഡ് സ്ലാം വിജയങ്ങളെന്ന റിക്കാര്‍ഡ് കാത്തിരിക്കുകയാണ്. ഇനി കേവലം രണ്ടു വിജയങ്ങളുടെ അകലം മാത്രമേയുള്ളു ഈ റിക്കാര്‍ഡിലേക്ക്.

You must be logged in to post a comment Login