യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക പുറത്തായി

US withdraws from human rights council

യുഎൻ മനുഷ്യാവകാശ കൗൺസിൽ് നിന്നും അമേരിക്ക പിൻമാറി. ഇസ്രയേലിനെതിരായി കൗൺസിൽ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ തീരുമാനം. ഇതോടെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും പുറ്തതാകുന്ന ആദ്യ രാജ്യമായി അമേരിക്ക.

മെക്‌സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ മനുഷ്യാവകാശ കൗൺസിൽ കഴിഞ്ഞ ദിവസം നിശിതമായി വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലേ കൗൺസിലിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. തീരുമാനം നിരാശജനകമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.

2006 ൽ അമേരിക്കൻ പ്രസിഡൻറ് ജോർജ് ഡബ്ലു ബുഷ് ആണ് മനുഷ്യാവകാശ കൗൺസിലിന് തുടക്കമിട്ടത്.

You must be logged in to post a comment Login