യുകെയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു

apple

വാഷിങ്ടണ്‍: യുകെയില്‍  ആപ്പിള്‍ ലാപ്പ്‌ടോപ്പുകളുടേയും, ഡെസ്‌ക്ടോപ്പുകളുടേയും വില 1000 പൗണ്ട് വര്‍ധിപ്പിച്ചു. മാക്ക്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ വില ബാധകമാണ്. യുകെ യില്‍ മാക്ക്ബുക്കിനു വില കൂടാതെ ഗവണ്‍മെന്റ് നികുതിയും അധികമായി കൊടുക്കേണ്ടി വരും. നിലവില്‍ അമേരിക്കയില്‍ ലഭിക്കുന്ന വിലയ്ക്കാണ് മാക്ക്ബുക്കുകള്‍ യുകെ വിപണിയില്‍ ലഭിക്കുന്നത്.

മൂന്നു വര്‍ഷം മുന്‍പ് ഇറങ്ങിയ മാക്ക്ബുക്കും പഴയ വിലയില്‍ ഇനി വിപണിയില്‍ നിന്നും ലഭിക്കില്ല. അതിനും 100 പൗണ്ട് അധികം നല്‍കേണ്ടി വരും. പൗണ്ടിന്റെ മൂല്യത്തില്‍ ഉള്ള കുറവാണ് ഇത്തരത്തിലുള്ള ഒരു വില ഉയര്‍ത്തലിന്റെ പിന്നില്‍. ആപ്പിളിനു മുന്‍പ് മറ്റു ചില കമ്പനികളും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില യുകെ യില്‍ വര്‍ധിപ്പിച്ചിരുന്നു. പൗണ്ടിനു മൂല്യം കുറഞ്ഞതാണ് അവരും വില ഉയര്‍ത്താന്‍ കാരണമായത്.

പുതിയ വില അനുസരിച്ച് 13 ഇഞ്ചുള്ള മാക്ക്ബുക്ക് എയനു ഇപ്പോള്‍ 949 ഡോളര്‍ നല്‍കണം. മാക്ക് പ്രോ ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറിനു 2999 ഡോളര്‍ നല്‍കണം. എന്നാല്‍ ഈ വിലക്കയറ്റം ഉപയോക്താക്കളെ നിരാശരാക്കുമെന്നതില്‍ സംശയമില്ല.

You must be logged in to post a comment Login