യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം തല്‍ക്കാലം നിര്‍ത്താന്‍ ആലോചന

balram

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തി വരുന്ന നിരാഹാരസമരം തല്‍ക്കാലം നിര്‍ത്താന്‍ ആലോചന. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം യുഡിഎഫ് യോഗത്തില്‍ എടുക്കും. സമരം തല്‍ക്കാലം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ആലോചന.

11 ദിവസത്തേക്ക് നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇനി എംഎല്‍എമാര്‍ നിയമസഭ മന്ദിരത്തിന് മുന്നില്‍ നിരാഹാര സമരം തുടരേണ്ട ആവശ്യമില്ലെന്നാണ് യുഡിഎഫിലെ ധാരണ. നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്നുണ്ട്. 17ന് സഭ വീണ്ടും തുടങ്ങുമ്പോള്‍ ശക്തമായ പ്രതിഷേധം തുടരാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

You must be logged in to post a comment Login