
യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദർശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അസൗകര്യങ്ങൾ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദർശനം.
യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വി എസ് ശിവകുമാർ എംഎൽഎ, പാറയ്ക്കൽ അബ്ദുള്ള, മോൻസ് ജോസഫ് എംഎൽഎ, ഡോ. ജയരാജ് എംഎൽഎ തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നത്.
അതേസമയം, ശബരിമല വരുമാനത്തിൽ ഇക്കുറി വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നടവരവ് ,അപ്പം, അരവണ, കടകളിൽ നിന്നുള്ള വരുമാനം എന്നിവയിലെ വരവ് സംബന്ധിച്ച കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. അദ്യ ദിവസത്തെ വരുമാനം 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 1.28 ലക്ഷം രൂപയുടെ വർധനവാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകർ കൂടുതലായി ദർശനത്തിനെത്തുന്നുണ്ട്. ഇതും വരുമാന വർധനവിന് കാരണമായി.
You must be logged in to post a comment Login