യുപിയിലെ ബലാത്സംഗത്തിനെതിരെ യുണിസെഫും

യുണൈറ്റഡ് നേഷന്‍സ്: ഉത്തര്‍പ്രദേശില്‍ രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ന്യായീകരണമില്ലെന്ന് യുണിസെഫ്. ഇത്തരം അക്രമങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാപ്പിന് അര്‍ഹതയില്ല. എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാന്‍ അവകാശമുണ്ടെന്നും യൂണിസെഫ് പത്രക്കുറിപ്പില്‍ പറഞ്ഞു.

‘സംഭവത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായ ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്കും നീതികിട്ടണം’യുണിസെഫ് ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഒരു 14കാരി കൂടി ബലാത്സംഗത്തിനിരയായെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കുട്ടികളുടെ ക്ഷേമത്തിനായുള്ള യു.എന്‍. സംഘടനയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

You must be logged in to post a comment Login