യുപിയില്‍ എസ്പിയുടെയും ബിഎസ്പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും; മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്ന് മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്പിയുടെയും ബിഎസ്പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. മഹാസഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.

സഖ്യം ബിജെപിയുടെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരെയാണെന്നും മായാവതി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും ഒരുമിച്ച് മത്സരിക്കും.എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കും. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും മായാവതി പറഞ്ഞു.

You must be logged in to post a comment Login