യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് : ഇറാന്‍

യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍. ജനീവയില്‍ നടന്ന അന്താരാഷ്ട്ര ചര്‍ച്ചയില്‍ ഇറാന്റെ ആണവ അവകാശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതായി ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. രാജ്യത്തിന്റെ ആണവ അവകാശങ്ങള്‍ അംഗീകരിക്കുന്നതാണ് ജനീവയില്‍ ഉണ്ടാക്കിയ കരാര്‍ അത് കൊണ്ട് തന്നെ രാജ്യം നടത്തിവരുന്ന ഇറാനിയം സമ്പൂഷ്ടീകരണം ഇനിയും തുടരുമെന്ന് രാജ്യത്തെ അഭിസംബോന്ധന ചെയ്യവേ ഹസന്‍ റൂഹാനി വ്യക്തമാക്കി.

ആണവായുധ നിര്‍മ്മാണത്തിന് ഇറാന്‍ യുറേനിയം സംമ്പുഷ്ടീകരണം നടത്തുന്നുവെന്ന അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ളതാണ് സംമ്പൂഷ്ടീകരണം എന്നായിരുന്നു ഇറാന്റെ നിലപാട്.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന, സമിതിക്ക് പുറത്തുള്ള ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇറാന്‍ സമ്മതിച്ചിരുന്നു.

You must be logged in to post a comment Login