യുവതിയെ മതംമാറ്റി വിദേശത്തേക്ക് കടത്തിയെന്ന കേസ്: ഭര്‍ത്താവിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

 

കൊ​ച്ചി: യു​വ​തി​യെ മ​തം മാ​റ്റി വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വും ഒ​ന്നാം പ്ര​തി​യു​മാ​യ മു​ഹ​മ്മ​ദ്​ റി​യാ​സി​നെ എ​ൻഐഎ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.  ചോ​ദ്യം ചെ​യ്ത്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇന്ന് കൊ​ച്ചി​യി​ലെ​ത്തി​ക്കു​മെ​ന്ന്​​ എ​ൻഐഎ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജി​ദ്ദ​യി​ൽ ​നി​ന്ന്​ കൊ​ളം​ബോ വ​ഴി ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ന​ട​പ​ടി. നേ​ര​ത്തേ വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ച റി​യാ​സി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ എ​ന്‍ഐഎ  ചെ​ന്നൈ ഒാ​ഫി​സി​ലേ​ക്ക്​ കൊണ്ടു​പോ​വുകയായിരുന്നു.

നേ​ര​ത്തേ പി​ടി​യി​ലാ​യ പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഫ​യാ​സ് (23), സി​യാ​ദ് (48) എ​ന്നി​വ​ർ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തി​യ ത​ന്നെ ​ഐഎ​സി​ൽ ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഗു​ജ​റാ​ത്തി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കേ​സ്​ എന്‍ഐഎ ഏ​റ്റെ​ടു​ത്ത​ത്.

പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച്​​ നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ച​ത്​ മാ​ത്ര​മാ​ണ്​ താ​ൻ ചെ​യ്​​ത തെ​റ്റെ​ന്ന്​ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ഹ​മ്മ​ദ്​ റി​യാ​സ്​ ഹൈക്കോ​ട​തി​യിൽ സ​ത്യ​വാ​ങ്​​മൂ​ലം നൽകിയിരുന്നു. വി​വാ​ഹ​ത്തി​ന്റെ പേരില്‍ താനും കുടുംബവും ബന്ധുക്കളും ഒട്ടേറെ  ബു​ദ്ധി​മു​ട്ടു​ക​ളും മ​ത​തീ​​വ്ര​വാ​ദി​ക​ളി​ൽ​നി​ന്നു​ള്ള​ ഭീ​ഷ​ണി​യും നേ​രി​ടു​ന്ന​താ​യി ഇ​യാ​ൾ പ​റഞ്ഞു.

You must be logged in to post a comment Login