യുവന്റസ് ജെഴ്‌സിയില്‍ സൂപ്പര്‍ താരത്തിന് ഇന്ന് അരങ്ങേറ്റം; പ്രതീക്ഷയോടെ ആരാധകര്‍

റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് ചേക്കേറിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് അരങ്ങേറ്റ മത്സരത്തിനിറങ്ങുന്നു. ആല്‍പ്‌സിനടുത്ത വില്ലാര്‍ പിരോസയിലെ മുന്‍ ഇറ്റാലിയന്‍ സെന്റര്‍ ബാക്ക് ഗെയ്റ്റാനോ ഷിറിയയുടെ പേരിലുള്ള സ്റ്റേഡിയമാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അരങ്ങേറ്റത്തിന് വേദിയാകുന്നത്. യുവന്റസിന്റെ ഉടമസ്ഥരായ ആഗ്‌നെല്ലി കുടുംബത്തിന്റെ വേനല്‍ക്കാല വസതിയും എസ്‌റ്റേറ്റും സ്ഥിതി ചെയ്യുന്ന കൊച്ചു നഗരമാണ് വില്ലാര്‍ പിരോസ.

4100 പേര്‍ മാത്രം താമസിക്കുന്ന കൊച്ചു പട്ടമാണ് വില്ലാര്‍ പിരോസ. ഈ സൗഹൃദ മത്സരത്തില്‍ യുവന്റസിന്റെ എതിരാളികളായെത്തുന്നത് യുവന്റസിന്റെ തന്നെ ബി ടീമാണ്. റൊണാള്‍ഡോയുടെ യുവന്റസിലെ ആദ്യ മത്സരമായതിനാല്‍ അതീവസുരക്ഷയണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളി തുടങ്ങി അഞ്ച് മിനിറ്റാകുമ്പോള്‍ ആരാധകര്‍ മൈതാനത്തേക്ക് കയറും. പിന്നെ പ്രിയ താരങ്ങളെ ആരാധകര്‍ക്ക് അടുത്ത് കാണാനും ആശംസിക്കാനുമുള്ള അവസരമാണ്.

പുതിയ താരങ്ങള്‍ക്കുള്ള വരവേല്‍പ്പ് യുവന്റസ് കാലങ്ങളായി നല്‍കുന്നത് ഇത്തരത്തിലാണ്. അതേസമയം, റൊണാള്‍ഡോ ടീമിലെത്തിയതിന് പിന്നാലെ യുവന്റസ് കാര്യമായ അഴിച്ുപണി ടീമില്‍ നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന അര്‍ജന്റീനിയന്‍ താരം ഗോണ്‍സാലോ ഹിഗ്വെയിനെ എസി മിലാനു വിറ്റു. ക്രിസ്റ്റ്യാനോ ടീമിലെത്തിയതോടെ യുവന്റസ് കാര്യമായ അഴിച്ചുപണി നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന അര്‍ജന്റീനക്കാരന്‍ ഗോണ്‍സാലോ ഹിഗ്വെയിനെ എസി മിലാനു വിറ്റു.

യുവ ഡിഫന്‍ഡര്‍ മാറ്റിയ കാല്‍ഡാറയെ മാറ്റി മുന്‍ യുവെ താരം ആന്‍ഡ്രിയ ബര്‍സാഗ്ലിയെ മിലാനില്‍ നിന്ന് തിരിച്ചു ടീമിലെത്തിച്ചു. 24കാരനെ കൊടുത്ത് 31കാരനെ ടീമിലെത്തിച്ച ആ തീരുമാനത്തില്‍ ആരാധകര്‍ അത്ര തൃപ്തരല്ല. ചാംപ്യന്‍സ് ലീഗ് കിരീടം നേടുക എന്നതാണ് യുവന്റസിന്റെ ലക്ഷ്യം. പൗലോ ദ്യബാല, ഡഗ്ലസ് കോസ്റ്റ എന്നിവരാകും മുന്നേറ്റത്തില്‍ റൊണാള്‍ഡോയ്ക്ക് കൂട്ട്. ആഗസ്റ്റ് 18നാണ് ഇറ്റാലിയന്‍ ലീഗിന് തുടക്കം കുറിക്കുക. ആദ്യ മത്സരത്തില്‍ എ.സി ചിയെവോ വെറോണയാണ് എതിരാളികള്‍.

2009 മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരമായിരുന്ന ക്രിസ്റ്റ്യാനോയെ പത്തു കോടി യൂറോ (ഏകദേശം 805 കോടി രൂപ) മുടക്കിയാണ് ഇറ്റാലിയന്‍ ക്ലബ് യുവെന്റ്‌സ് സ്വന്തമാക്കിയത്. ഏകദേശം 242 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ നാലു വര്‍ഷത്തേക്കാണു കരാറെന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു സീസണുകളിലായി യുവെന്റസാണ് ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാര്‍.

കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ റൊണാള്‍ഡോയുമായി അവസാനഘട്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം, പകരക്കാരനായി റയലിലേക്ക് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരങ്ങളായ നെയ്മറുടെയും കിലിയന്‍ എംബപെയുടെയും പേരുകള്‍ ഇപ്പോള്‍ സജീവമാണ്.

കഴിഞ്ഞ സീസണില്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ യുവെന്റസിനെതിരെ അവരുടെ മൈതാനത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക്. ഈ മല്‍സരത്തില്‍ റയല്‍ 30നു ജയിച്ചു. ഇപ്പോള്‍ അതേ മൈതാനത്തേക്കാണ് മുപ്പത്തിമൂന്നുകാരന്‍ ക്രിസ്റ്റ്യാനോ എത്തുന്നത്.

പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ് സിപിയില്‍നിന്ന് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയതോടെയാണു ക്രിസ്റ്റ്യാനോയ്ക്കു സൂപ്പര്‍താര പരിവേഷം ലഭിച്ചത്. യുണൈറ്റഡ് കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ ആറു വര്‍ഷം ഇംഗ്ലണ്ടില്‍ തുടര്‍ന്ന ക്രിസ്റ്റ്യാനോ 2009ല്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ എട്ടു കോടി പൗണ്ടിനാണ് (ഏകദേശം 728 കോടി രൂപ) സ്പാനിഷ് ക്ലബ് റയലില്‍ ചേര്‍ന്നത്.

റയലിനൊപ്പം നാലുതവണ ചാംപ്യന്‍സ് ലീഗ്, രണ്ടു തവണ ലാ ലിഗ, സ്പാനിഷ് കപ്പ്, മൂന്നു തവണ ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. റയലിനുവേണ്ടി 451 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ ക്ലബ്ബിന്റെ ടോപ് സ്‌കോററുമാണ്. പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാപ്റ്റനായ റൊണാള്‍ഡോ 2016ലെ യൂറോ കപ്പ് കിരീടനേട്ടത്തിലേക്കു ടീമിനെ നയിച്ചു. ഇത്തവണത്തെ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോടു പരാജയപ്പെട്ടു. അഞ്ചു തവണ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

റയലിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം കാണാനെത്തിയത് 85, 000 ആരാധകരാണ്. തുടര്‍ന്ന് പിന്നിട്ട ഒന്‍പതു സീസണുകളില്‍ എട്ടെണ്ണത്തിലും നാല്‍പതിലധികം ഗോളുകള്‍ വീതം നേടി ക്രിസ്റ്റ്യാനോ ക്ലബിന്റെ വീരനായകനായി. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടം 2014ല്‍ നേടിയതും ക്രിസ്റ്റ്യാനോയുടെ മികവിന്റെ കരുത്തിലാണ്. തുടര്‍ന്ന് മൂന്നുതവണ കൂടി ക്ലബ് യൂറോപ്പിന്റെ ചാംപ്യന്‍മാരായതിലും സൂപ്പര്‍താരത്തിന്റെ പ്രതിഭയാണ് നിര്‍ണായകമായത്. ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലി!ല്‍ റയല്‍ വിജയികളായതിനു പിന്നാലെ ക്ലബ് വിട്ടേക്കുമെന്നു സൂചിപ്പിച്ച ക്രിസ്റ്റ്യാനോ പിന്നീട് ഇതു തിരുത്തിയിരുന്നു. എന്നാല്‍, കുറേ ആഴ്ചകളായി ക്ലബ് മാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു.

ക്രിസ്റ്റ്യാനോയുടെ വിടവാങ്ങലോടെ റയല്‍ മഡ്രിഡിന്റെ സുവര്‍ണ കാലഘട്ടത്തിലെ ഒരു അധ്യായത്തിനാണു തിരശ്ശീല വീഴുന്നത്. ഒരു പതിറ്റാണ്ടായി റയല്‍ മഡ്രിഡ്-ബാര്‍സിലോന പോരാട്ടത്തെക്കാള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത് ഇരു ടീമുകളുടെയും പ്രധാന താരങ്ങളായ ക്രിസ്റ്റ്യാനോയുടെയും ലയണല്‍ മെസ്സിയുടെയും കൊമ്പുകോര്‍ക്കലുകളായിരുന്നു. ഇനി ഇവര്‍ തമ്മില്‍ പൊരുതുന്നതു യൂറോപ്യന്‍ ക്ലബ് ടൂര്‍ണമെന്റുകളുടെ പൊതുവേദിയില്‍ മാത്രമാകും.

You must be logged in to post a comment Login