യുവന്‍ശങ്കര്‍ ഇപ്പോള്‍ ഇസ്ലാം മതാനുയായി

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനും യുവ സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മാതം സ്വീകരിച്ചു.

താനിപ്പോള്‍ ഇസ്ലാം മതാനുയായിയണെന്ന് ട്വിറ്റര്‍ പേജിലൂടെ യുവന്‍ ശങ്കര്‍ തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ മതം മാറിയ കാര്യം ട്വീറ്റിലൂടെ യുന്‍ ശങ്കര്‍ ലോകത്തെ അറിയിച്ചത്. ഞാനിപ്പോള്‍ മുസ്ലീം മത അനുയായിയാണ്. അതിലെനിക്ക് അഭിമാനമുണ്ട്. അല്‍ഹംദുലില്ലഹ്. കുടുംബം എനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ഈ വിഷയത്തെ ചൊല്ലി എനിക്കും അച്ഛനുമിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും യുവന്‍ ശങ്കര്‍ രാജയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

അതേ സമയം നേരത്തെ രണ്ട് വിവാഹം കഴിച്ച യുവന്‍ ശങ്കര്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് മതം മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് 34കാരനായ യുവന്‍ നിഷേധിച്ചു. 2005 ലാണ് യുവാന്‍ശങ്കര്‍ ആദ്യമായി സുജയ ചന്ദ്രനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹബന്ധം 2008 അവസാനിച്ചു. പിന്നീട് 2011ല്‍ ശില്‍പ മോഹനെ രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നാല്‍ യുവന്‍ശങ്കര്‍ ഇസ്ലാം മതം സ്വീകരിച്ചതോടെ മറ്റൊരു വിവാഹത്തിന് നീക്കം നടത്തുന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

You must be logged in to post a comment Login