‘യുവരാജ് കഞ്ചാവ് വലിക്കുമായിരുന്നു’; വെളിപ്പെടുത്തലുമായി സഹോദരന്റെ ഭാര്യ

03-2

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ആരോപണവുമായി താരത്തിന്റെ സഹോദരന്റെ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മ.യുവരാജ് കഞ്ചാവ് വലിക്കാറുണ്ടെന്നാണ് ആകാന്‍ക്ഷയുടെ വെളിപ്പെടുത്തല്‍. കളേഴ്‌സ് ചാനലിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിലൂടെയാണ് ആകാന്‍ക്ഷ യുവിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ബിഗ് ബോസ്സിന്റെ പത്താം സീസണിലെ മത്സരാര്‍ഥിയായിരുന്ന ആകാന്‍ക്ഷ കഴിഞ്ഞ ദിവസം ഷോയില്‍ നിന്ന് പുറത്തായിരുന്നു.ഇതിനു ശേഷം നടന്ന അഭിമുഖത്തിനിടയിലാണ് യുവരാജിന്റെ സഹോദരനുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് അവര്‍ സംസാരിച്ചത്.
ആകാന്‍ക്ഷ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുമായിരുന്നുവെന്ന് നേരത്തെ യുവരാജിന്റെ സിംഗിന്റെ അമ്മ ആരോപിച്ചിരുന്നു.ഇതേപ്പറ്റി ചോദിച്ചപ്പോളാണ് യുവരാജിന്റെയും
സഹോദരന്‍ സൊരാവറിന്റെയും ദുശ്ശീലത്തെക്കുറിച്ച് ആകാന്‍ക്ഷ വെളിപ്പെടുത്തിയത്.

You must be logged in to post a comment Login