യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു

 

ന്യൂഡൽഹി: ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിക്കാൻ ഒരുങ്ങുന്നു. ഐസിസി അംഗീകരിച്ചിട്ടുള്ള ട്വൻറി20 ലീഗുകളിൽ കളിക്കാനാണ് താരത്തിൻെറ തീരുമാനം. ഇതിന് ബിസിസിഐയുടെ അംഗീകാരം ലഭിച്ചാൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കും എന്നാണ് സൂചന.

ഇന്ത്യൻ ടീമിൽ യുവരാജിന് ഇനിയും കളിക്കാനാവുമെന്ന് തോന്നുന്നില്ല. ഇത്തവണ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിൻെറ ഭാഗമായിരുന്നു യുവരാജ്. കിട്ടിയ അവസരങ്ങളിൽ ചില മികച്ച ബാറ്റിങ് പ്രകടനവും അദ്ദേഹത്തിൻെറ ഭാഗത്ത് നിന്നുണ്ടായി.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും യുവരാജ് വിരമിക്കാൻ ഒരുങ്ങുകയാണ്. ടി20 ലീഗുകളിൽ കളിക്കാൻ അദ്ദേഹം ബിസിസിഐയുടെ അനുമതി തേടിയിരിക്കുകയാണ്,” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

You must be logged in to post a comment Login