യുവി ഇന്ന് കളത്തിൽ; ടി-10 ലീഗിനു തുടക്കം

ടി-10 ലീഗിന് ഇന്ന് തുടക്കം. യുവരാജ് സിംഗിൻ്റെ മറാത്ത അറേബ്യൻസും നോർത്തേൺ വാരിയേഴ്സും തമ്മിലാണ് ആദ്യ മത്സരം. അബൂദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ നോർത്തേൺ വാരിയേഴ്സ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ നയിക്കുന്ന മറാത്ത അറേബ്യൻസിൽ യുവരാജിനൊപ്പം ക്രിസ് ലിൻ, ലസിത് മലിംഗ, ഹസ്രതുല്ല സസായ് തുടങ്ങിയ മികച്ച താരങ്ങളുണ്ട്. നോർത്തേൺ വാരിയേഴ്സിലാവട്ടെ ആന്ദ്രേ റസ്സൽ, നിക്കോളാസ് പൂരാൻ, ലെൻഡൽ സിമ്മൻസ് തുടങ്ങിയ താരങ്ങളും പാഡണിയും. ഡാരൻ സമ്മിയാണ് നായകൻ.

വൈകിട്ട് ആറു മണിക്കാണ് മത്സരം.

You must be logged in to post a comment Login