യുവ മാസ്റ്റര്‍ മൈന്‍ഡ്; നഗരത്തെ ഇളക്കി കെജിയിലെ കുട്ടികളുടെ ഫ്‌ലാഷ് മോബ്

flashmob
കോട്ടയം: നഗരത്തില്‍ യുവ മാസ്റ്റര്‍ മൈന്‍ഡിന്റെ വരവറിയിച്ചു രണ്ടിടങ്ങളില്‍ ഫ്‌ലാഷ് മോബ്. പാമ്പാടി കെജി കോളജിലെ വിദ്യാര്‍ഥികളാണു യുവ മാസ്റ്റര്‍ മൈന്‍ഡിനു സ്വാഗതം നേര്‍ന്ന് ഫ്‌ലാഷ്‌മോബുമായെത്തിയത്.

അപ്രതീക്ഷിതമായി ജനത്തിരക്കില്‍ ആവേശമായി ഫ്‌ലാഷ്‌മോബുമായി എത്തിയ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്യം തിരക്കി എത്തിയവരോട് അവര്‍ പറഞ്ഞു നാളെ 9.30നു മാമ്മന്‍ മാപ്പിള ഹാളിലേക്കു പോരൂ, യുവ മാസ്റ്റര്‍ മൈന്‍ഡിനു തുടക്കമാകുന്നു.

തിരുനക്കര ഗാന്ധി സ്‌ക്വയറിനു മുന്നിലും നാഗമ്പടം സ്റ്റാന്‍ഡിനു മുന്നിലുമാണു കെജി കോളജിലെ വിദ്യാര്‍ഥികളുടെ ഫ്‌ലാഷ്‌മോബുകള്‍ അരങ്ങേറിയത്.

You must be logged in to post a comment Login