യു.എസ് ഓപണ്‍: മുഗുരുസ, മിലോസ് റോണിച് പുറത്ത്

 

us-openന്യൂയോര്‍ക്: ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ വെനിസ്വേലയുടെ ഗാര്‍ബിന്‍ മുഗുരുസ, വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് കാനഡയുടെ മിലോസ് റോണിച് എന്നിവര്‍ യു.എസ് ഓപണ്‍ രണ്ടാം റൗണ്ടില്‍ നിന്നും പുറത്തായി. ല്വാതിയയുടെ അനസ്താസിജ സെവസ്റ്റോവയോടാണ് മുഗുരുസ തോല്‍വിയേറ്റ് വാങ്ങിയത്. സ്‌കോര്‍ 7-5, 6-4.

അമേരിക്കയുടെ 120ാം റാങ്കുകാരനായ റയാന്‍ ഹാരിസാണ് അഞ്ചാം സീഡുകാരനായ മിലോസ് റോണിചിനെ തോല്‍പിച്ചത്. സ്‌കോര്‍ 6-7 (4/7), 7-5, 7-5, 6-1. അതേസമയം ടോപ് സീഡ് നൊവാക് ദ്യോക്കോവിച്ച് മത്സരമില്ലാതെ തന്നെ മൂന്നാം റൗണ്ടില് പ്രവേശിച്ചു. തന്റെ ഇടതു കൈത്തണ്ടയിലെ പരിക്കിനെ തുടര്‍ന്ന് ചെക്ക് താരം ജിറി വെസലി ദ്യോകോവിച്ചിനെതിരായ മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

You must be logged in to post a comment Login