യൂട്യൂബ് നേഷനും ‘വൈറലാ’കും

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സൈറ്റായ യൂട്യൂബില്‍ ചേര്‍ക്കുന്ന വീഡിയോകളില്‍ വൈറലാകാവുന്ന വീഡിയോകളെ തിരിച്ചറിയാന്‍ സംവിധാനം വരുന്നു. ഒരോ മിനുട്ടിലും ആയിരക്കണക്കിന് വീഡിയോയാണ് ചേര്‍ക്കപ്പെടുന്നത്. ഇതില്‍ നിന്നും ആ ദിവസത്തെ ‘വൈറല്‍’ വീഡിയോ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ യൂട്യൂബ് ഉപയോക്താവിനെ സഹായിക്കുന്ന ഒരു പ്രോഗ്രാം എത്തുകയാണ് ‘യുട്യൂബ് നേഷന്‍ ‘ ( YouTube Nation ) എന്ന പേരില്‍.

youtube-1-billion-users-635
യുട്യൂബില്‍ ചേര്‍ക്കപ്പെടുന്നു മികച്ച വീഡിയോകള്‍ കാണുവാനും, തിരിച്ചറിയാനും സഹായിക്കുന്ന ദിവസവും അഞ്ചുമിനിറ്റുള്ള പ്രോഗ്രാം അവതരിപ്പിക്കുന്നത് ‘ഡ്രീംവര്‍ക്‌സ് ആനിമേഷനാണ്. യുട്യൂബില്‍ അന്നന്ന് പ്രത്യക്ഷപ്പെടുന്നവയില്‍ കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ ആ ദിവസം തന്നെ നമ്മുക്ക് ലഭിക്കും. അതായത് ഒരു സൂചിക പോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്.

You must be logged in to post a comment Login