യൂണിയന്‍ ബാങ്ക് എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി

കൊച്ചി: മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവിലേക്കുള്ള എന്‍ആര്‍ഇ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് യൂണിയന്‍ ബാങ്ക് ഉയര്‍ത്തി. ഒരു കോടി രൂപയില്‍ താഴെയുള്ള തുകയ്ക്ക് 9 ശതമാനം പലിശയുണ്ടായിരുന്നത് 9.50 ശതമാനമായും 1 കോടി മുതല്‍ 10 കോടി വരെയുള്ളതിന് 8.50 ശതമാനമായിരുന്നത് 9.25 ശതമാനമായും 10 കോടി രൂപയില്‍ കൂടുതലുള്ളതിന് 8.25 ശതമാനമായിരുന്നത് 9 ശതമാനമായുമാണ് ഉയര്‍ത്തിയത്.

 

 


ഒരു വര്‍ഷം, ഒരു വര്‍ഷത്തില്‍ താഴെ മുതല്‍ 3 വര്‍ഷത്തിനുമപ്പുറം, 5 വര്‍ഷത്തിനു താഴെ മുതല്‍ 7 വര്‍ഷം 7 മാസത്തിനുമപ്പുറം, 7 വര്‍ഷം 7 മാസം, 7 വര്‍ഷം 7 മാസം മുതല്‍ 8 മാസം വരെ, 8 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തുടങ്ങിയ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള പലിശ നിരക്ക് തുടരും.

You must be logged in to post a comment Login