യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആദിലും, അദ്വൈതും പരീക്ഷാ ഹാൾ ടിക്കറ്റ് വാങ്ങാൻ അനുമതി തേടിയെങ്കിലും കോടതി അനുമതി നൽകിയില്ല.

ജൂലൈ 14നാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം പ്രതികൾക്കായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ് സെന്ററിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. പി.എം.ജി സ്റ്റുഡന്റ് സെന്ററിലും പോലീസ് പരിശോധന നടത്തി. ഡി.സി.പി ആദിത്യയുടെ നേത്യത്വത്തിലായിരുന്നു പരിശോധന. ഇതിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

സംഭവ ദിവസം പെട്ടെന്നുണ്ടായ പ്രകോപനമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ പെട്ടെന്നുള്ള പ്രകോപനമെന്ന വാദം പോലീസ് വിശ്വസിച്ചിട്ടില്ല. ആസൂത്രിതമായി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ട്.

You must be logged in to post a comment Login