യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് മാർച്ച്; മാർച്ച് അക്രമാസക്തം; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എംഎസ്എഫ് നടത്തിയ പാർച്ച് അക്രമാസക്തമായി. യൂണിവേഴ്‌സിറ്റി കോളേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് ചെറുത്തതോടെയാണ് മാർച്ച് അക്രമാസക്തമായത്.

മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതോ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ നിലവിൽ മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലാതെ പരിസരത്ത് തന്നെയുണ്ട്. കഴിഞ്ഞ രണ്ട് മണിക്കൂറായി നീണ്ടുനിന്ന സംഘർഷാവസ്ഥയിൽ നിലവിൽ അയവ് വന്നിട്ടുണ്ട്.

സംഘർഷത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഘർഷത്തിൽ മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

You must be logged in to post a comment Login