യൂണിസെഫ് ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍

വിരമിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ യൂണിസെഫിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. തെക്കേ ഏഷ്യയിലെ ശുചിത്വ മിഷന്റെ മുഖമായാണ് സച്ചിനെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷത്തേക്കാണു പുതിയ കരാര്‍.
Sachin-Tendulkar-001dddddddddddddd
ജീവിതത്തില്‍ തന്റെ രണ്ടാം ഇന്നിങ്‌സിന് ഇതോടെ തുടക്കമാകുകയാണെന്നു പ്രഖ്യാപിച്ച സച്ചിന്‍ ആളുകള്‍ക്ക് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞു. അതിനുള്ള അവസരം തന്നതില്‍ നന്ദിയുണ്ട്.  ശുചിത്വമില്ലായ്മ കൊണ്ടു മരിക്കുന്ന കുട്ടികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login