യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് പി.ജയരാജന്‍

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കൊന്നുമില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷുഹൈബിനെതിരേ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യം നടത്തിയതുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തെ സിപിഐഎം ശക്തമായി അപലപിക്കുകയാണ്. സംഭവത്തില്‍ സിപിഐഎമ്മിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പി.ജയരാജന്‍ പറഞ്ഞു.

ഷു​ഹൈ​ബി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തില്‍ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സി​പി​ഐഎം നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് ഡി​സി​സി അധ്യക്ഷൻ സ​തീ​ശ​ൻ പാ​ച്ചേ​നി പറഞ്ഞിരുന്നു. നാ​ടി​നു ഭീ​ഷ​ണി​യാ​യ തീ​വ്ര​വാ​ദി​ക​ളെ​യും ഭീ​ക​ര​വാ​ദി​ക​ളെ​യും ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സി​പിഐ​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്റെ അ​റി​വോ​ടെ അ​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​ത്. സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന യു​വ​ത​ല​മു​റ​യെ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ പ്ലാ​ൻ ചെ​യ്ത് അ​ക്ര​മി​ക്കു​ന്ന സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബോം​ബെ​റി​ഞ്ഞ് വീ​ഴ്ത്തി വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കു​ന്ന ആ​സൂ​ത്ര​ണ സം​ഘ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ക്രി​മി​ന​ൽ സം​ഘ​ത്തി​ന്റെ ഗോ​ഡ്ഫാ​ദ​റെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു​ണ്ട്. നാ​ടി​ന്‍റെ ശാ​ന്തി​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യ സി​പി​ഐഎം ക്രി​മി​ന​ൽ സം​ഘ​ത്തി​നെ വി​ല​ങ്ങ​ണി​യി​ക്കാ​നും നി​ല​യ്ക്ക് നി​ർ​ത്താ​നും ജി​ല്ല​യി​ലെ പൊ​ലീ​സി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മ​പാ​ല​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പൊ​തു​ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചിരുന്നു.

You must be logged in to post a comment Login