യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: കുറ്റവാളികളെ നിയമത്തിന് മുന്‍പിലെത്തിക്കാതെ വിശ്രമമില്ലെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലാതകം ഞെട്ടിക്കുന്നതാണ്. മരിച്ചവരുടെ കൂടുംബാംഗങ്ങുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. കൊലപാതകം ഒരിക്കലും നീതികരിക്കാനാവില്ല കുറ്റവാളികളെ നിയമത്തിന് മുന്‍പിലെത്തിക്കാതെ വിശ്രമമില്ല അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് മാത്രമെ പറയാന്‍ കഴിയു എന്നും എസ് പി വ്യക്തമാക്കി.

ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കും. കൊല്ലപ്പെട്ടവരെ നേരത്തെ ഭീഷണിപ്പെടുത്തിയ സംഭവം അടക്കം അന്വേഷണ പരിധിയിലുണ്ടെന്നും എസ്പി എ ശ്രീനിവാസ് പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടരുകയാണ്. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇതിനിടെ സംസ്ഥാന വ്യാകമായി മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസിനെതിരെയാണ് നടപടി. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

Rahul Gandhi

@RahulGandhi

The brutal murder of two members of our Youth Congress family in Kasargod, Kerala is shocking. The Congress Party stands in solidarity with the families of these two young men & I send them my deepest condolences. We will not rest till the murderers are brought to justice.

5,655 people are talking about this

You must be logged in to post a comment Login