യൂത്ത് മെതിയടി…. യൂത്ത് ഫാഷന്‍…..

ഫാഷനബിളായി നടക്കാന്‍ എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാണ് യൂത്ത്. പുതിയ പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ ഇവര്‍ എന്നും ഒരു പടി മുന്നേറും.  പ്രൊഡക്ട് അല്‍പം ഓള്‍ഡ് ആണെങ്കിലും പ്രശ്‌നമില്ല,അതില്‍ പുതുമ വേണമെന്നു മാത്രം. ചെരിപ്പുകളില്‍ ഇപ്പോള്‍ മെതിയടിയോടാണ് യുവത്വത്തിന് പ്രിയം. സംഭവം അല്പം പഴയതാണെങ്കിലും വര്‍ണ്ണാഭമായും നിലവാരത്തിലും പുറത്തിറങ്ങുന്ന മെതിയടികള്‍ ട്രെന്‍ഡി തന്നെ.

പേരു കേട്ടാല്‍ ഓള്‍ഡാണെങ്കിലും, കെട്ടിലും മട്ടിലുമൊക്കെ പുതുമയോടെയാണു മെതിയടി ചെരുപ്പുകള്‍ ഇറങ്ങിയിരിക്കുന്നത്. രാജാക്കന്മാരുടെ കാലത്തു ഉപയോഗിച്ചിരുന്ന ആ ചെരുപ്പുകളില്ലേ… അതു  തന്നെ…അവയ്ക്കാണു രൂപമാറ്റം സംഭവിച്ചിരിക്കുന്നത്. തടിയില്‍ തീര്‍ത്ത മെതിയടികള്‍ അന്ന് ആഢ്യത്വത്തിന്റെ ലക്ഷണമായിരുന്നു.

cheppels ru

കാലുകള്‍ക്കു രാജപ്രൗഢി നല്‍കിയിരുന്നു അവ. ഇതൊക്കെയൊരു പഴങ്കഥയായി. രൂപത്തിലും ഭാവത്തിലും കൂടുതല്‍ സൗന്ദര്യത്തോടെയാണ് പുതിയ മെതിയടികള്‍ എത്തിയിരിക്കുന്നത്. തടിക്കു പകരം പ്ലാസ്റ്റിക്കിലും റബ്ബറിലുമൊക്കെയാണ് ഇന്നത്തെ മെതിയടികള്‍. കാലുറപ്പിക്കാന്‍ മെതിയടിയുടെ മൊട്ട് കൂടാതെ പാദത്തിനു മുകളില്‍ക്കൂടി വാറുമുണ്ട്. ആകെ കളര്‍ഫുളാണിത്.

ബ്രൈറ്റ് കളേഴ്‌സിലാണ് ഇവ വരുന്നത്. പച്ച, മഞ്ഞ, നീല, ചുവപ്പ്, ഓറഞ്ച് തുടങ്ങി ആകര്‍ഷകമായ നിറങ്ങളിലാണ് സോളുകള്‍. വാറുകളില്‍ രണ്ടുതരം കളറുകള്‍ വരുന്നതാണ് ട്രെന്‍ഡ്. അതായത് ഒരു ജോഡിയില്‍ തന്നെ പല നിറങ്ങള്‍ ഉണ്ടാകും. ഒരു കാലിലെ മെതിയടിയിലെ വാറ് പച്ചയാണെങ്കില്‍ മറ്റേത് ചുവപ്പ്. ബാക്ക് സ്ട്രാപ്പുളളതും ഇക്കൂട്ടത്തിലുണ്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ ഇതിന്റെ ആരാധകരാണ്. 250 രൂപ മുതലാണ് ഇവയുടെ വില.

You must be logged in to post a comment Login