യൂറോപ്യന്‍ ക്ലബ്ബുകളുടെ നിലവാരമുള്ളവരല്ല ഞങ്ങള്‍ ; പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം ; സുനില്‍ ഛേത്രി

മുംബൈ: ഇന്ത്യ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോഴും ആരാധകര്‍ പലരും ഗ്യാലറിയോട് അകലം പാലിക്കുകയാണ്. രാജ്യത്തിനു വേണ്ടി പൊരുതുമ്പോള്‍ പലരും മത്സരത്തിനോട് കാണിക്കുന്ന അകല്‍ച്ച വിഷമിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി വ്യക്തമാക്കുന്നു.

‘ഞങ്ങളെ വിമര്‍ശിച്ചോളൂ, കളിയാക്കിക്കോളൂ, പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം,’ സുനില്‍ ഛേത്രി ആരാധകരോട് പറയുന്നു.

‘ യൂറോപ്യന്‍ ക്ലബ്ബുകളുടേയും രാജ്യങ്ങളുടേയും ആരാധകരായ നിങ്ങള്‍ക്ക് അവരോളം നിലവാരമുള്ളവരല്ല ഞങ്ങള്‍ എന്ന് തോന്നുന്നുണ്ടാകും. എന്നാല്‍ നിങ്ങളോട് എനിക്ക് അപേക്ഷിക്കാനുള്ളത് സ്റ്റേഡിയത്തില്‍ വന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കളി കാണണമെന്നാണ്. നിങ്ങളുടെ സമയം ആസ്വാദ്യകരമാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട് ‘ എന്ന് സുനില്‍ ഛേത്രി ആരാധകരോട് പറഞ്ഞു.

Sunil Chhetri

@chetrisunil11

This is nothing but a small plea from me to you. Take out a little time and give me a listen.

ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍കളിക്കുന്നത് മത്സരം കാണാന്‍ എല്ലാവരും സ്റ്റേഡിയത്തിലെത്തണമെന്ന് ക്യപ്റ്റന്‍ ക്കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ചൈനീസ് തായ്‌പേയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേടി വിജയം കൈവരിച്ചതിനു ശേഷമാണ് ആരാധകരോട് അപേക്ഷയുമായി താരം രംഗത്തെത്തിയത്.

ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണ്ണമെന്റില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. അതേസമയം, മത്സരം കാണാന്‍ 2000ത്തില്‍ താഴെ വരുന്ന കാണികള്‍ മാത്രമെ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നുള്ളു. ടൂര്‍ണ്ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ മികച്ച വിജയം കൈവരിച്ച ഇന്ത്യ അടുത്ത മത്സരത്തില്‍ കെനിയയോടാണ് ഏറ്റുമുട്ടുക

You must be logged in to post a comment Login