യൂറോ യോഗ്യതാ മത്സരം; ബെല്‍ജിയത്തിനും ഹോളണ്ടിനും ജയം

ബ്രസല്‍സ്: 2020ലെ യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയവും ഹോളണ്ടും ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ജയം. ബെല്‍ജിയം റഷ്യയെ 31 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോള്‍ നെതര്‍ലന്‍ഡ്‌സ് ബെലാറസിനെ ഏതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ക്രൊയേഷ്യ, പോളണ്ട്, സ്ലൊവാക്യ, നോര്‍ത്തേണ്‍ ഐയര്‍ലന്‍ഡ് ടീമുകളും ജയം സ്വന്തമാക്കി.

സൂപ്പര്‍താരം ഈദന്‍ ഹസാര്‍ഡിന്റെ ഇട്ടഗോള്‍ മികവിലായിരുന്നു ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന്റെ ജയം. പതിനാലാം മിനിറ്റില്‍ യൗരി തെലമാന്‍സിന്റെ ഗോളില്‍ ബെല്‍ജിയമാണ് ആദ്യ ലീഡെടുത്തത്. എന്നാല്‍ രണ്ടു മിനിറ്റിനുശഷം ഡെന്നിസ് ഷെരിഷേവിന്റെ ഗോളില്‍ റഷ്യ സമനില നേടി. പിന്നീട്, 45ാം മിനിറ്റിലും 88ാം മിനിറ്റിലും ഹസാര്‍ഡിന്റെ ഗോളിലൂടെ ബെല്‍ജിയം ജയം ഉറപ്പിക്കുകയായിരുന്നു.

ലോകകപ്പിന് യോഗ്യതപോലും ലഭിക്കാതിരുന്ന നെതര്‍ലന്‍ഡ്‌സ് വമ്ബന്‍ തിരിച്ചുവരവിനാണ് കോപ്പുകൂട്ടുന്നത്. ബെലാറസിനെതിരെ പൂര്‍ണ ആധിപത്യം നേടിയ ടീമിന് കൂടുതല്‍ ഗോള്‍ നേടാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും പാഴായി. മെംഫിസ് ഡെപ്പെ ടീമിനായി രണ്ടു ഗോളുകള്‍ നേടി. 1, 55 മിനിറ്റുകളിലായിരുന്നു മെംഫിസിന്റെ ഗോളുകള്‍. ജോര്‍ജിയാനോ(21), വിര്‍ജില്‍ വാന്‍ ഡിജിക്(86) എന്നിവരും ടീമിനായി ഗോളുകള്‍ സ്വന്തമാക്കി.

മറ്റു മത്സര ഫലങ്ങള്‍, കസാഖിസ്താന്‍(30)സ്‌കോട്ട്‌ലന്‍ഡ്, സൈപ്രസ്(50) സാന്‍ മരിനൊ, ക്രൊയേഷ്യ(21) അസര്‍ബെയ്ജാന്‍, പോളണ്ട്(10)ഓസ്ട്രിയ, മാസഡോണിയ(31) ലാത്വിയ, സ്ലൊവാക്യ(20)ഹംഗറി, ഇസ്രായേല്‍(11)സ്ലൊവേനിയ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്(20)എസ്‌റ്റോണിയ.

You must be logged in to post a comment Login