യെദ്യൂരപ്പയുടെ ബിജെപിയിലേക്കുളള തിരിച്ചുവരവ്: ബി.ജെ. പി.യുടെ നിര്‍ണായകയോഗം ഇന്ന്

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കെ.ജെ.പി. നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ബി.ജെ.പി.യുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നടക്കും. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പങ്കെടുക്കും. യെദ്യൂരപ്പയുടെ കാര്യത്തില്‍ നേതാക്കളുടെ ഇടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി പക്ഷത്തുണ്ടായിരുന്ന ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.എന്‍. അനന്തകുമാര്‍, യെദ്യൂരപ്പയുടെ തിരിച്ചുവരവിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ചില നേതാക്കള്‍ ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്.
Yeddyurappa
ബാംഗ്ലൂരില്‍ രണ്ടുദിവസം നടക്കുന്ന യോഗത്തില്‍ ബി.ജെ.പി.യില്‍നിന്ന് രാജിവെച്ച ബി. ശ്രീരാമുലുവിന്റെ ബി.എസ്.ആര്‍. കോണ്‍ഗ്രസ്സിനെ തിരിച്ചെത്തിക്കുന്ന കാര്യത്തിലും ചര്‍ച്ചയുണ്ടാകും. ബെല്ലാരി മേഖലയില്‍ ബി.ജെ.പി.യുടെ സ്വാധീനം തിരിച്ചുകൊണ്ടുവരാന്‍ ശ്രീരാമുലുവിനെ പാര്‍ട്ടിയോടൊപ്പം നിര്‍ത്തണമെന്നാണ് യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍, യെദ്യൂരപ്പയുടെ കാര്യത്തില്‍ പ്രഖ്യാപനം വന്നതിനുശേഷം മതി ഇതെന്നാണ് തീരുമാനം.

അതേസമയം, എല്‍.കെ. അദ്വാനി യെദ്യൂരപ്പയുടെ കാര്യത്തില്‍ സ്വീകരിച്ച എതിര്‍പ്പ് തുടരുകയാണ്.

You must be logged in to post a comment Login