യെമനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഡിസംബര്‍ 10ന് നാട്ടിലെത്തിക്കും

യെമന്‍ തലസ്ഥാനമായ സനയില്‍ പ്രതിരോധമന്ത്രാലയത്തിനും സൈനിക ആശുപത്രിക്കും നേരേയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം ഡിസംബര്‍ 10ന് നാട്ടിലെത്തിക്കും. ശവസംസ്‌കാരം നിടുമ്പുറംചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

യെമനില്‍ ഇന്നും നാളെയും അവധിയായതിനാല്‍ അതിനുശേഷമേ മൃതദേഹം കൊണ്ടു വരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. പേരാവൂര്‍ നിടുമ്പുറംചാലിലെ കാരക്കാട്ട് ദിലീപിന്റെ ഭാര്യ രേണു തോമസ് (31) ആണ് കൊല്ലപ്പെട്ടത്. സനായിലെ പ്രതിരോധ മന്ത്രാലയത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. 167 പേര്‍ക്ക് പരിക്കേറ്റു.

You must be logged in to post a comment Login