യോഗയിലെ രണ്ടു  ഇതിഹാസങ്ങളുടെ സംഗമം; ലോകത്തെ ഏറ്റവും മുതിര്‍ന്ന യോഗാചാര്യയും ഇന്ത്യയിലെ മുതിർന്ന യോഗാചാര്യയും ഒരേ വേദിയില്‍

Indian Telegram Android App Indian Telegram IOS App

yoga

ബെംഗളൂരു: ലോകം മൂന്നാം യോഗാ ദിനം ആചരിക്കുമ്പോള്‍ ബെംഗളൂരുവിലെ യോഗദിനാഘോഷത്തിന് ആവേശം പകര്‍ന്ന് യോഗയിലെ രണ്ടു  ഇതിഹാസങ്ങളുടെ  സംഗമം.

ലോകത്തെ ഏറ്റവും മുതിര്‍ന്ന യോഗാചാര്യ ടാവോ പോര്‍ച്ചോണ്‍ ലിഞ്ചും ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന യോഗാചാര്യ അമ്മ നനാമ്മാളുമായിരുന്നു ബെംഗളൂരു കണ്ഡീരവ മൈതാനത്ത് നടന്ന യോഗാ ദിനാചരണത്തില്‍ ഒരേ വേദിയില്‍ യോഗാസന പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

embed

സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ, കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍  തുടങ്ങിയവരും യോഗാചാര്യന്‍മാരുടെ അപൂര്‍വ സംഗമത്തിന് സാക്ഷിയായി. മുതിര്‍ന്ന യോഗാചാര്യമാരായ ഇരുവര്‍ക്കും ഒരേ പ്രായമാണ്, 98 വയസ്സ്.

ഫ്രഞ്ച് വംശജയാണ് ടാവോ പോര്‍ച്ചോണ്‍ ലിഞ്ച്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ നനാമ്മാള്‍ സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ്. കൗതുകം നിറഞ്ഞ സംഗമത്തിന് സാക്ഷിയാകാന്‍ ആയിരത്തോളം പേരാണ് ബെംഗളൂരു കണ്ഡീരവ സ്‌റ്റേഡിയത്തിലെത്തിയത്.

embed

ചിലയിടങ്ങളില്‍ മഴ നിറം കെടുത്തിയെങ്കിലും രാജ്യവ്യാപകമായി വന്‍ പരിപാടികളാണ് യോഗാ ദിനത്തിന്റെ ഭാഗമായി നടക്കുന്നുന്നത്. നേരത്തെ ലക്‌നൗവില്‍ നടന്ന യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കിയിരുന്നു.

You must be logged in to post a comment Login