രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങാത്തവരെയും ആദരിക്കുന്നു; ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട എഡിജിപി സുധേഷ് കുമാറും പി.വി രാജുവും പട്ടികയില്‍; അമര്‍ഷം പ്രകടിപ്പിച്ച് പൊലീസ് സംഘടന

 

തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ ചുമതലയുണ്ടായിരുന്ന ഐജിമാരും എസ്പിമാരും അടക്കം 42 ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി പ്രത്യേകം ആദരിക്കുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക് അമര്‍ഷം. മറ്റന്നാള്‍ ഡിജിപി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊലീസ് സംഘടനകള്‍ അതൃപ്തി അറിയിക്കും.

ദുരന്ത നിവാരണത്തിനായി കഷ്ടപ്പെട്ട പൊലീസുകാര്‍ക്ക് അംഗീകാരമില്ലെന്ന് ആരോപണം ഉയര്‍ന്നു. ദാസ്യപ്പണി വിവാദത്തില്‍ അകപ്പെട്ട എഡിജിപി സുധേഷ് കുമാറും ഡെപ്യൂട്ടി കമാണ്ടന്റ് പി.വി രാജുവും അനുമോദന പട്ടികയിലുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തിയ ഡിവൈഎസ്പിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും തഴഞ്ഞെന്ന് ആക്ഷേപം ഉയര്‍ന്നു.

You must be logged in to post a comment Login