രഘുറാം രാജന്റെ ആദ്യ റിസര്‍വ് ബാങ്ക് സാമ്പത്തിക അവലോകന യോഗം ഇന്ന്

രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണ്ണറായ ശേഷമുളള ആദ്യ സാമ്പത്തിക അവലോകന യോഗം ഇന്ന് ചേരും.നിലവിലെ സാഹചര്യത്തില്‍ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന.തകര്‍ന്നടിഞ്ഞ രൂപയെ ചുമതലയേറ്റു മണിക്കൂറുകള്‍ക്കകം മെച്ചപ്പെടുത്തിയ രാജന്‍ ഇഫ്ക്ട് എന്ന പദവിക്ക് അര്‍ഹനായ രഘുറാമിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രതീക്ഷയോടെയാണ് സാമ്പത്തികരംഗം ഉറ്റു നോക്കുന്നത്.
Raghuram Rajan--621x414

നിലവിലെ സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം വ്യവസായിക വളര്‍ച്ചയിലെ തളര്‍ച്ച കുറയ്ക്കുന്നതിനും, വിപണിയിലേക്ക് കൂടുതല്‍ പണമെത്തിക്കുന്നതിനുമായി കരുതല്‍ ധനാനുപാത നിരക്കില്‍ ഇളവു വരുത്തിയേക്കുമെന്നും സൂചനയുണ്ട്. മാര്‍ഗരല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റിയിലും മാറ്റം വരുത്തിയേക്കാം.

പണപ്പെരുപ്പം നിയന്ത്രിച്ച് സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്ന നടപടികള്‍ക്ക് തന്നെയാകും ആര്‍ബിഐ മുന്‍ഗണന നല്‍കുക. ഭവന വാഹന വായ്പകളുടെ പളിസ നിരക്ക് കുറയ്ക്കുന്ന ഫണ്ടിങ്ക് ഫോര്‍ ലെന്റിങ്ക് പദ്ധതിയും ഇന്ന് പ്രഖ്യാപിച്ചേക്കും.

You must be logged in to post a comment Login