രഞ്ജിയില്‍ സച്ചിന്‍ ഇഫക്ട്

ആഭ്യന്തര മത്സരങ്ങളില്‍ നിന്നുള്ള വിടവാങ്ങല്‍ മത്സരങ്ങള്‍ ക്രിക്കറ്റ് ദൈവം അവിസ്മരണീയമാക്കി. രഞ്ജി ട്രോഫി മത്സരത്തിന്‍ വിജയം സമ്മാനിച്ചാണ് സച്ചിന്‍ വിരമിക്കുന്നത്.  അവസാന ഇന്നിംഗ്‌സില്‍ പുറത്താകാതെ 79 റണ്‍സാണ് സച്ചിന്‍ നേടിയത്. ഹരിയാനക്കെതിരായ മത്സരത്തില്‍ നിര്‍ണായക ഇന്നിംഗ്‌സ കളിച്ചാണ് കാല്‍ നൂറ്റാണ്ടു നീണ്ട കരിയര്‍ സച്ചിന്‍ അവസാനിപ്പിക്കുന്നത്.

അരങ്ങേറ്റത്തില്‍ സെഞ്ച്വറിനേടിയ പതിനഞ്ചുകാരന്റെ ആത്മവിശ്വാസവും അര്‍പ്പണബോധവും നാല്‍പതാം വയസ്സില്‍ നേരിട്ട അവസാന പന്തിലും സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കര്‍ കാത്തു സൂക്ഷിച്ചു. പുറത്താകാത്ത ഒരു ഇന്നിംഗ്‌സുമായാണ് കാല്‍ നൂറ്റാണ്ട് നീണ്ട ആഭ്യന്തര ക്രിക്കറ്റ് കരിയര്‍ സച്ചിന്‍ അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ ക്യാമ്പിലെ മുന്‍ സഹതാരമായിരുന്ന അജയ് ജഡേജ നയിച്ച ഹരിയാനക്കെതിരെ നിര്‍ണായകമായ ഒരിന്നിംഗ്‌സ് കളിച്ചാണ് സച്ചിന്‍ പടിയിറങ്ങുന്നത്. 175 പന്തുകള്‍ പ്രതിരോധിച്ചായിരുന്നു സച്ചിന്റെ 79 റണ്‍.

h

സച്ചിന്റെ ആഭ്യന്തര ക്രിക്കറ്റ് കരിയറിന്റെ പ്രായമാണ് അവസാന മത്സരത്തില്‍ കൂടെ ബാറ്റുചെയ്ത ധവാല്‍ കുല്‍ക്കര്‍ണിക്കെന്നത് യാദൃശ്ചികം.1988 ഡിസംബറില്‍ സച്ചിന്‍ അരങ്ങേറ്റ മത്സരത്തിനിടെയായിരുന്നു ധവാല്‍കുല്‍ക്കര്‍ണിയുടെ ജനനം. അന്താരാഷ്ട ക്രിക്കറ്റ് പോലെ ആഭ്യന്തര ക്രിക്കറ്റിലും റെക്കോഡുകളുടെ തോഴനായിരുന്നു സച്ചിന്‍. ഗുജറാത്തിനെതിരെ നടന്ന അരങ്ങേറ്റമത്സരത്തില്‍ സെഞ്ച്വറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.  ദുലീപ് ട്രോഫിയിലും, ഇറാനി ട്രോഫിയിലും അരങ്ങേറ്റത്തില്‍ ശതകം അങ്ങനെ പോകുന്നു കണക്കുകള്‍.
അവസാന ടെസ്റ്റ് മല്‍സരത്തിലും അവിസ്മരണീയമായ പ്രകടനമാണ് സച്ചിനില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നതും.

You must be logged in to post a comment Login