രഞ്ജി ട്രോഫിക്ക് തുടക്കമായി; കേരളത്തിനെതിരെ അസം ബാറ്റുചെയ്യുന്നു

രഞ്ജി ട്രോഫി സീസണിലെ ആദ്യമത്സരത്തില്‍ കേരളത്തിനെതിരെ അസം ബാറ്റു ചെയ്യുന്നു.. ടോസ് നേടിയ കേരളം ബാറ്റിംഗിനായി അസമിനെ പറഞ്ഞയയ്ക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ അസം ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തു. പ്രേമിന്റെ വിക്കറ്റില്‍ അസമിന്റെ പല്ലവ് ദാസാണ് പുറത്തായത്.

ഗുവാഹാട്ടിയില്‍ പുതിയതായി നിര്‍മിച്ച ബര്‍സാപാര സ്‌റ്റേഡിയത്തിലാണ് കളി നടക്കുന്നത്. തണുപ്പുകാലത്തിന്റെ ആരംഭമായതിനാല്‍ രാവിലെ 8.30ന് ആരംഭിച്ച കളി വൈകിട്ട് 3.30ന് സമാപിക്കും.

ഇതേ സമയം, കേരളത്തിന്റെ നാലു ഹോം മാച്ചുകളില്‍ രണ്ടെണ്ണം വീതം കൊച്ചിയിലും തലശ്ശേരിയിലുമായി നടക്കും. എവേ മാച്ചുകള്‍ ഗുവാഹാത്തിക്കു പുറമെ ജമ്മു, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും. അസം, ആന്ധ്ര, ത്രിപുര, ജമ്മു കാശ്മീര്‍, ഹിമാചല്‍, മഹാരാഷ്ട്ര, ഗോവ, ഹൈദരബാദ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ‘ സി ‘ യിലാണ് കേരളം കളിക്കുന്നത്.
Untitled-1 copy
നവംബര്‍ എഴ് മുതല്‍ 13 വരെ ആന്ധ്രയ്‌ക്കെതിരെയും നവംബര്‍ 14 മുതല്‍ 17 വരെ ത്രിപുരയ്‌ക്കെതിരെയുമാണ് കേരളം തലശ്ശേരിയില്‍ കളിക്കുക. ഡിസംബര്‍ ആറ് മുതല്‍ ഒന്‍പത് വരെ ഹിമാചലിനെതിരെയും ഡിസംബര്‍ 14 മുതല്‍ 17 വരെ മഹാരാഷ്ട്രയ്‌ക്കെതിരെയുള്ള മത്സരങ്ങള്‍ കൊച്ചയില്‍ നടക്കും.

ഇന്നു മുതല്‍ 30 വരെ ഗുവാഹാത്തിയില്‍ അസമിനെതിരെയും നവംബര്‍ 28 മുതല്‍ ഡിസംബര്‍  ഒന്ന് വരെ ജമ്മുവില്‍ ജമ്മു കാശ്മീരിനെതിരെയും ഡിസംബര്‍ 22 മുതല്‍ 25 വരെ ഗോവയില്‍ ഗോവയില്‍ ഗോവയ്‌ക്കെതിരെയും ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ഹൈദരാബാദില്‍ ഹൈദരാബാദിനെതിരെയുമാണ് കേരളത്തിന്റെ എവേ മത്സരങ്ങള്‍.

You must be logged in to post a comment Login