രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി കത്രീന കെയ്ഫ്

മുംബൈ: രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിരിക്കുകയാണ് കത്രീന കെയ്ഫ്. കത്രീനയുടെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും. ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ വോഗ്. വോഗിന്റെ ലോങ് വീല്‍ബെയ്‌സ് പതിപ്പാണ് എല്‍ഡബ്ല്യുബി. 4.4 ലിറ്റര്‍ എസ്ഡിവി9 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം.

Image result for katrina kaif buy a new car

ഈ എന്‍ജിന്‍ 335 പിഎസ് പവറും 740 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മികച്ച സ്‌റ്റൈലും യാത്രാസുഖവുമാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത.ശില്‍പ്പഷെട്ടി, ആലിയ ഭട്ട്, ഷാരുഖ് ഖാന്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം റേഞ്ച് റോവര്‍ മുന്‍പ് സ്വന്തമാക്കിയിരുന്നു. സല്‍മാന്‍ ഖാന്‍ തന്റെ അമ്മയ്ക്കായിട്ടാണ് റേഞ്ച് റോവര്‍ വാങ്ങിയത്.

Image result for katrina kaif buy a new car

You must be logged in to post a comment Login