രണ്ടര ലക്ഷം രൂപ വരെയുള്ള വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഹ്യുണ്ടായി

hyundai-500-4
കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ഹ്യുണ്ടായി രംഗത്ത്. ഇന്ത്യയിലുള്ള എല്ലാ കാറുകള്‍ക്കും ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 55,000 വിലക്കിഴിവില്‍ കണ്‍സ്യൂമര്‍ ഓഫറും കൂടാതെ കോര്‍പ്പറേറ്റ് കസ്റ്റമറുകള്‍ക്കായി 2,000 രൂപയുടെ അധിക ഡിസ്‌കൗണ്ടുമാണ് ഹ്യുണ്ടായ് ഇയോണിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാന്റ് ഐ 10 പെട്രോള്‍,ഡീസല്‍ വേരിയന്റുകള്‍ക്ക് 76,000,84,000 എന്ന നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. കൂടാതെ കോര്‍പ്പറേറ്റ് സ്‌കീമിന് കീഴില്‍ 3,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കുന്നതായിരിക്കും.

img_exterior_v1_2

ഹ്യുണ്ടായ് എക്‌സന്റിന് 40,000 രൂപയുടെ ഡിസ്‌കൗണ്ടിന് പുറമെ 5,5000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.ഐലൈറ്റ് ഐ20 പ്രീമിയം ഹാച്ച് ബാക്കിന് 10,000 രൂപയുടെ ഇളവും കോര്‍പ്പറേറ്റ് ഓഫറായ് ഉപഭോക്താക്കള്‍ക്ക് 5,000രൂപയുടെ അധിക ഡിസ്‌കൗണ്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

front-left-side-047

ഹ്യുണ്ടായിയുടെ മറ്റ് മാേഡലുകളായ ഇലാന്‍ട്രയ്ക്ക് 20,000രൂപയും,സാന്റാഫെയ്ക്ക് 2 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടും 50,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് നല്‍കിയിരിക്കുന്നത്.

500

ഡിസംബര്‍ അവസാനം വരെയായിരിക്കും വിലക്കിഴിവുകള്‍ ബാധകമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login