രണ്ടാം ദിനം ഓസ്ട്രേലിയ 191/7

 

adelaide test highlights: australia scored 191/7 on second day

അഡലെയ്ഡ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ രണ്ടാം ദിനം തകർച്ചയിൽ നിന്ന് കരകയറി ഓസ്ട്രേലിയ. ട്രാവിസ് ഹെഡിൻെറ അർധശതകമാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 149 പന്തിൽ നിന്ന് 61 റൺസുമായി അദ്ദേഹം പുറത്താവാതെ നിൽക്കുകയാണ്.

ഇന്ത്യക്ക് വേണ്ടി ആർ.അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇശാന്ത് ശർമ്മയും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസ് തുടക്കത്തിൽ തന്നെ പതറി. ഫിഞ്ചിനെ പൂജ്യത്തിന് മടക്കി അയച്ച് ഇശാന്താണ് ആതിഥേയരെ തുടക്കത്തിൽ തന്നെ ഞെട്ടിച്ചത്.

അശ്വിൻെറ ബോളിങ് മികവിൽ മുൻനിര ബാറ്റ്സ്മാൻമാർ മുട്ടുമടക്കി. ഒരു ഘട്ടത്തിൽ 120ന് അഞ്ച് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 250 റൺസിന് പുറത്തായി.

Malayalam Sports News APP: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍

You must be logged in to post a comment Login