രണ്ടു മാസത്തിനുള്ളില്‍ രണ്ടായിരം കോടിയുടെ ജിഎസ്ടി വെട്ടിപ്പ്


ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ രണ്ടായിരം കോടി രൂപയുടെ ചരക്കു സേവന നികുതി(ജിഎസ്ടി) വെട്ടിപ്പ് നടത്തിയതായി കണ്ടു പിടിച്ചുവെന്ന് സിബിഐസി അംഗം ജോണ്‍ ജോസഫ്. ജിഎസ്ടി എന്നില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കോടി 11 ലക്ഷം ബിസിനസുകാരില്‍ വെറും ഒരു ശതമാനം പേര്‍ മാത്രമാണ് 80 ശതമാനം നികുതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട വ്യവസായികളല്ല ബഹുരാഷ്ട്ര കുത്തകകളും വന്‍ കോര്‍പറേറ്റുകളും പിഴവു വരുത്തുന്നുവെന്നും ജോണ്‍ ജോസഫ് വ്യക്തമാക്കി.

You must be logged in to post a comment Login