രണ്ട് പലസ്തീന്‍ വെബ്‌സൈറ്റ് പേജുകള്‍ നീക്കംചെയ്ത നടപടിയില്‍ ഫെയ്‌സ്ബുക്ക് മാപ്പുപറഞ്ഞു

facebook

ജറൂസലം: രണ്ട് പലസ്തീന്‍ വെബ്‌സൈറ്റ് പേജുകള്‍ നീക്കംചെയ്ത നടപടിയില്‍ ഫെയ്‌സ്ബുക്ക് മാപ്പുപറഞ്ഞു. അല്‍ഖുദ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെയും ഷെബാബ് വാര്‍ത്താ ഏജന്‍സിയുടെയും പേജുകളാണ് ഫേസ്ബുക് നിരോധിച്ചത്. ഇലക്ട്രോണിക് ഇന്‍തിഫാദയിലെ ലേഖനങ്ങളും ഫെയ്‌സ്ബുക്ക് വിലക്കിയിരുന്നു. 52 ലക്ഷം പേരാണ് അല്‍ബുദ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ ഫെയ്‌സ്ബുക്ക് പേജിന് ഫോളോവേഴ്‌സ്. ഷെബാബ് വാര്‍ത്താ ഏജന്‍സിയുടെ പേജിന് 63.5 ലക്ഷം പേരുമാണ് ഫോളോവേഴ്‌സ്.

ഈ പേജുകള്‍ നീക്കംചെയ്തത് തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും അവ പുനഃസ്ഥാപിച്ചെന്നും ഫെയ്‌സ്ബുക് അധികൃതര്‍ പറഞ്ഞു.

You must be logged in to post a comment Login