രണ്ട് പ്രമുഖ രാജ്യാന്തര റബര്‍ കോണ്‍ഫറന്‍സുകള്‍ കൊച്ചിയില്‍

രണ്ട് പ്രമുഖ രാജ്യാന്തര റബര്‍ കോണ്‍ഫറന്‍സുകള്‍ക്ക് കൊച്ചി നഗരം സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ വേദിയാവുന്നു.ഏഷ്യന്‍ ലാറ്റ്കസ് കോണ്‍ഫറന്‍സ് 2013 (ALC 2013) സെപ്റ്റംബര്‍ 5,6 തിയതികളിലും ഇന്ത്യ റബര്‍ സമിറ്റ് സെപ്റ്റംബര്‍ 7 നും റമദാ റിസോര്‍ട്ടില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷീലാ തോമസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.ഏഷ്യയിലെ പ്രമുഖ റബര്‍ ഇന്‍ഡസ്ട്രി മാസികയായ റബര്‍ ഏഷ്യ സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സുകളില്‍ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന നിരവധി വിദഗ്ധരും, വ്യവസായ പ്രമുഖരും, സാങ്കേതിക വിദഗ്ധരും, റബര്‍ ഉല്‍പ്പന്ന നിര്‍മാതാക്കളും, ടയര്‍ നിര്‍മാതാക്കളും  വ്യവസായ സംഘടനകളും പങ്കെടുക്കുന്നുണ്ട്.

latexlogoഇന്ത്യന്‍ റബര്‍ ബോര്‍ഡിന്റേയും ഓള്‍ ഇന്ത്യ റബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റേയും സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഈ കോണ്‍ഫറന്‍സുകളില്‍ ദേശീയതലത്തിലും രാജ്യാന്തര തലത്തിലും അറിയപ്പെടുന്ന റബര്‍, റബര്‍ പാല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളായ Kossan, HLL Health Care, BKT, Namazie International, Aspinwall, Mardec RK Latex, RPG തുടങ്ങിയ നിരവധി കമ്പനികളുടെ സജീവ പിന്തുണയും പങ്കാളിത്വവും ഉണ്ട്.

കോണ്‍ഫറന്‍സുകളോടനുബന്ധിച്ച് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന, റബറധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടേയും ഒരു മിനി എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്.വിലയിലെ ഏറ്റക്കുറച്ചിലുകള്‍, തൊഴിലാളി ദൗര്‍ലഭ്യം, ഇപ്പോഴും തുടരുന്ന സാമ്പത്തിക മാന്ദ്യം, അത്യാധുനിക സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവം, തുടങ്ങിയ നിരവധി ഘടകങ്ങളുടെ പാശ്ചാത്തലത്തില്‍ ഈ രണ്ടു സമ്മേളനങ്ങളും ആഗോള റബറധിഷ്ഠിത വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്, റബര്‍ ഏഷ്യയുടെയും ധനം പബ്ലിക്കേഷന്‍സിന്റേയും എഡിറ്റര്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ കുര്യന്‍ ഏബ്രഹാം ചൂണ്ടിക്കാട്ടി.

 

 

You must be logged in to post a comment Login