രമയുടെ സമരം മൂന്നാം ദിവസത്തിലേക്ക്; പിന്തുണയുമായി മകനെത്തി

ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള കെ.കെ രമയുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ രാത്രിയോടെ സമരത്തിന് പിന്തുണയുമായി ടി.പിയുടെ മകന്‍ അഭിനന്ദും സമരപ്പന്തലിലെത്തിയിരുന്നു. സമരത്തിന് വന്‍ ബഹുജനപിന്തുണയുണ്ടെന്ന് അഭിനന്ദ് പറഞ്ഞു. ഇതേസമയം, സമരപ്പന്തലില്‍ തുടരുന്ന രമയുടെ ആരോഗ്യ നില മോശമായി.
kk_rama-and-son
നീതിതേടിയുള്ള കെ. കെ രമയുടെ നിരാഹരാസമരത്തിന് പിന്തുണയുമായി രാഷ്ട്രീയനേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രമുഖരും എത്തിയിരുന്നു. ടി പിയുടെ നാട്ടുകാരും ആര്‍എംപി പ്രവര്‍ത്തകരും സമപന്തലിലെത്തിയിട്ടുണ്ട്. ആരോഗ്യസ്ഥിതി എത്ര കണ്ട് വഷളായാലും രമയും ആര്‍എംപിക്കാരും സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതേസമയം, ഇന്നലെ രാത്രിയോടെ സമരപ്പന്തലിന് മുന്നിലൂടെ പിണറായി വിജയന്റെ കേരള രക്ഷാമാര്‍ച്ച് കടന്നുപോയിരുന്നു. മണിക്കൂറുകളോളം സെക്രട്ടറിയേറ്റിന് മുന്നില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയുരുന്നു. പ്രതികളെല്ലാം അറസ്റ്റിലായ സ്ഥിതിക്ക് ഇനിയൊരു സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സിബിഐ അന്വേഷണമെന്ന രമയുടെ ആവശ്യത്തെ തളളിക്കൊണ്ട് പിണറായി മുന്‍പ് പ്രതികരിച്ചിരുന്നു.

You must be logged in to post a comment Login