രമയെപ്പോലൊരു സ്ത്രീക്ക് നീതി ലഭിക്കാനാവശ്യമായ നടപടി സര്‍ക്കാര്‍ ചെയ്യണം;രമയെ പിന്തുണച്ച് മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം:ടി.പിവധഗൂഡാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്  നിരാഹാര സമരം നടത്തിവന്ന ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമക്ക് പരിപൂര്‍ണ്ണപിന്തുണ നല്‍കി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കത്ത് നല്‍കി


രമയെപ്പോലൊരു സ്ത്രീക്ക് നീതി ലഭിക്കാനാവശ്യമായ നടപടി സര്‍ക്കാര്‍ ചെയ്യണമെന്നും സമരം അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കത്തില്‍ പറയുന്നുണ്ട്.

ഈ വിഷയത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാരിന്റേതെന്നും അന്വേഷണം അനിവാര്യമാണെന്നും പറയുന്നുണ്ടെങ്കിലും വി.എസ് സി.ബി.ഐ അന്വേഷണം വേണമെന്ന് എടുത്തു പറഞ്ഞിട്ടില്ല.

ഫയാസിനൊപ്പോലെ രാജ്യന്തരബന്ധമുള്ളവരുമായി പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിക്കണമെന്നും വി.എസ് കത്തില്‍ പറയുന്നു.

You must be logged in to post a comment Login