രഹാനെയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു; രാജസ്ഥാനെ ‘നന്നാക്കാൻ’ പുതിയ നായകൻ

രഹാനെയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു; രാജസ്ഥാനെ 'നന്നാക്കാൻ' പുതിയ നായകൻ
ജയ്പൂര്‍: ഐപിഎല്ലില്‍ നിരന്തരം തോല്‍വികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ തകർച്ച പരിഹരിക്കാനായി മുംബൈക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് നായകൻ അജിങ്ക്യാ രഹാനെ തന്നെ മാറ്റിയിരിക്കുകയാണ് ഇപ്പോൾ. പകരം ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താകും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ രാജസ്ഥാനെ നയിക്കുക.
എട്ട് മത്സരം കളിച്ച രാജസ്ഥാന് രണ്ടെണ്ണത്തിലെ ജയിക്കാനായിട്ടുള്ളൂ. എന്നാൽ നായകസ്ഥാനത്തില്ലെങ്കിലും രഹാനെയെ ഏറെ പ്രതിക്ഷയോട് തന്നെയാണ് ടീം കാണുന്നത്. ഇനിയുള്ള മത്സരങ്ങളിലും അദ്ദേഹം നിര്‍ണായക സ്ഥാനം വഹിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് ഹെഡ് ഓഫ് ക്രിക്കറ്റ് സുബിന്‍ ബറുച്ച പറഞ്ഞു.

വിവാദങ്ങളെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സ്റ്റീവ് സ്മിത്ത് ഐപിയെല്ലിലൂടെയാണ് തിരിച്ചെത്തിയത്. എന്നാൽ അവസാന ഇലവണിൽ സ്മിത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമാണ് സ്മിത്ത് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നത്.

എട്ടു കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 2017ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് നായകനായിരുന്ന സ്മിത്ത് നയിച്ചിരുന്ന ടീം ഫൈനലിൽ വരെ എത്തിയിട്ടുണ്ട്.

You must be logged in to post a comment Login