രാംനാഥ്​ കോവിന്ദ്​ നാമ നിർദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിയായി എൻ.ഡി.എയുടെ രാംനാഥ് കോവിന്ദ്  നാമനിർദേശ പ്രതിക സമർപ്പിച്ചു. ലോക് സഭാ സെക്രട്ടറി ജനറൽ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. എൻ.ഡി.എയുടെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമുൾപ്പെടെ വൻ സംഘമാണ് പത്രിക സമർപ്പണത്തിെനത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ, സുഷമാ സ്വരാജ്, വെങ്കയ്യ നായിഡു, എൽ.െക  അദ്വാനി, മുരളി മനോഹർ ജോഷി, എൻ.ഡി.എ ഘടക കക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു,  രാം വിലാസ് പസ്വാൻ, പ്രകാശ് സിങ് ബാദൽ, നവീൻ പട്നായിക്, ഇ. പളനി സാമി എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.

ദലിത് നേതാവും ബീഹാർ ഗവർണറുമായ രാം നാഥ് കോവിന്ദിനെതിരെ പ്രഗത്ഭയായ ദലിത് സ്ഥനാർഥി മീരാ കുമാറിനെയാണ് പ്രതിപക്ഷം നിർത്തിയിരിക്കുന്നത്.  ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്. 20ന് വോെട്ടണ്ണും.

You must be logged in to post a comment Login