രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ പോണ്‍താരം മിയ മല്‍കോവ

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പല പ്രഖ്യാപനങ്ങളും ചര്‍ച്ചയാകാറുണ്ട്. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനത്തിലൂടെ വീണ്ടും ആര്‍ ജി വി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ബ്രിട്ടീഷ് പോണ്‍താരം മിയ മല്‍കോവയാണ്. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍താരമാണ് മിയ.

രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയ ഡോക്യു ഡ്രാമയായ ഗോഡ്, സെക്‌സ് ആന്റ് ട്രൂത്തില്‍ മിയയായിരുന്നു നായിക. ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ പോണ്‍താരമാണ് താനെന്നും ആദ്യത്തേത് സണ്ണി ലിയോണാണെന്നും മിയ പോസ്റ്റര്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

വളരെ മികച്ച അനുഭവമാണ് ആ സിനിമ തനിക്ക് നല്‍കിയത്. സണ്ണി ലിയോണിനൊപ്പം ചിത്രം ഒരുക്കിയിട്ടില്ല. എന്നാല്‍ ഗോഡ്, സെക്‌സ്,ആന്റ് ട്രൂത്ത് മറക്കാനാവാത്ത അനുഭവമാണെന്നും ആര്‍ജിവി ട്വീറ്റ് ചെയ്തു.

You must be logged in to post a comment Login