രാഘവന്‍ മാഷ് നാടന്‍ ശീലുകളെ അത്യുന്നതത്തിലെത്തിച്ച വ്യക്തി: ഒഎന്‍വി

മലയാളത്തില്‍ നാടന്‍പാട്ടുകളെ അവഗണിച്ചിട്ട കാലത്തു നാടന്‍ ശീലുകളെ അത്യുന്നതത്തിലെത്തിച്ച വ്യക്തിയായിരുന്നു രാഘവന്‍ മാഷെന്നു കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി. കുറുപ്പ്.  നാടന്‍ സംഗീതത്തോടു പ്രത്യേകമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹം.
onv
മലയാളത്തിനു ഭാവസംഗീതം പകര്‍ന്നു നല്‍കിയ കാലഘട്ടത്തിലെ പ്രമുഖനായിരുന്നു മാഷ്. അദ്ദേഹത്തിന്റെ സംഗീതത്തെ ചരിത്രം അടയാളപ്പെടുത്തുമെന്നും ഒ.എന്‍.വി. കുറുപ്പ് അനുസ്മരിച്ചു.

 

 

You must be logged in to post a comment Login