രാജകുമാരന്റെ ജനന വിവരം ലോകത്തെ അറിയിച്ചത് അനാഥ ബാലന്‍

ജോര്‍ജ് രാജകുമാരന്റെ ജനന വിവരം ലോകത്തെ അറിയിച്ചത് കൊല്‍ക്കത്തയില്‍ നിന്നുള്ള അനാഥ ബാലന്‍. ബക്കിംങ്ഹാം കൊട്ടാരത്തിലെ കാലാള്‍ഭടനാണ് ബാദര്‍ അസിം എന്ന ഇന്ത്യക്കാരന്‍.എലിസബത്ത് രാജ്ഞിയുടെ പ്രസ്സ് സെക്രട്ടറി അലീസ ആന്‍ട്രേസണൊപ്പം രാജകുമാരന്റെ ജനന വിവരം പതിപ്പിക്കാന്‍ സഹായിച്ചതാണ് ബാദര്‍ അസിം എന്ന ഇരുപത്തഞ്ച്കാരനെ പ്രശസ്തനാക്കിയത്.

കൊല്‍ക്കത്തയിലെ അനാഥാലയത്തിലാണ് ബാദര്‍ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. തെരുവില്‍ ജനിച്ചു വളര്‍ന്ന ബാദര്‍ക്ക് മാതാപിതാക്കളുണ്ടായിട്ടും ദാരിദ്രം കാരണം അനാഥാലയത്തില്‍ കഴിയേണ്ട് വരികയായിരുന്നു.ഫെബ്രുവരി 2012ലാണ് കൊട്ടാരത്തിലെ കാലാള്‍ഭടനായി ബാദര്‍ അസിംമിന് ജോലി ലഭിച്ചത്.

കൊട്ടാരത്തില്‍ ഫൂട്ട്മാനായി ജോലി ചെയ്യുകയാണ് ബാദര്‍. ബ്രിട്ടനില്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനം നടത്തിയശേഷമാണ് ഈ 25കാരന്‍ കൊട്ടാരത്തില്‍ ജോലി തുടങ്ങിയത്. 18 മാസമായി ഇവിടെയാണ്.ലോകമാധ്യമങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന പിറവിയുടെ വിവരം ആദ്യമായി പുറത്തറിയിക്കുന്ന ദൃശ്യങ്ങളില്‍ ബദറും പ്രസ് സെക്രട്ടറിയുമാണ് ഉള്ളത്. കൊട്ടാരം യൂനിഫോമിലാണ് ബദര്‍. കുട്ടിയുടെ വിവരങ്ങളടങ്ങിയ ഔദ്യോഗിക പ്രഖ്യാപനമടങ്ങിയ കടലാസ് ലോകത്തിനു മുമ്പാകെ സ്ഥാപിക്കുകയായിരുന്നു ഇരുവരും. പ്രഖ്യാപനം നടത്തിയത് ആരൊക്കെയെന്ന മാധ്യമ അന്വേഷണത്തിലാണ് ബദറിന്റെ കഥ പുറത്തു വന്നത്. ബ്രിട്ടീഷ് ടാബ്ലോയിഡായ ഡെയ്‌ലി മെയിലാണ് ബദറിന്റെ അവിശ്വസനീയമായ ജീവിതം ആദ്യം വാര്‍ത്തയാക്കിയത്.

കൊല്‍ക്കത്തയിലെ ചേരിയിലാണ് ബദറിന്റെ കുടുംബം ഇപ്പോഴും കഴിയുന്നത്. പിതാവ് മുഹമ്മദ് റഹീം വെല്‍ഡറാണ്. മാതാവ് മുംതാസ് ബീഗം. ഒമ്പതു പേരടങ്ങിയ കുടുംബം രണ്ട് മുറി ഇടുങ്ങിയ വീട്ടിലാണ് കഴിയുന്നത്. ബദറിന്റെ ദൃശ്യങ്ങള്‍ ടി.വിയിലൂടെ കണ്ട കുടുംബം ആഹ്ലാദത്തിലാണ്.നന്നായി പഠിക്കുമായിരുന്ന ബദറിനെ പിന്നീട് കൊല്‍ക്കത്തയിലെ ക്രിസ്തീയ സഭ നടത്തുന്ന സെന്റ്‌മേരീസ് അനാഥാലയം ഏറ്റെടുക്കുകയായിരുന്നു. അവരാണ് മിടുക്കനായ ബദറിനെ പഠിപ്പിച്ചത്. കൊല്‍ക്കത്തയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ചശേഷം അനാഥാലയ അധികൃതര്‍ തന്നെ സ്‌കോട്‌ലാന്റില്‍ ഉന്നത പഠനത്തിന് അയക്കുകയായിരുന്നു. എഡിന്‍ബര്‍ഗിലെ നാപിയര്‍ സര്‍വകലാശാലയില്‍ ബിരുദം നേടിയ ശേഷമാണ് ബദര്‍ കൊട്ടാരത്തില്‍ ജോലിയില്‍ പ്രവേശിച്ചത്.

 

 

You must be logged in to post a comment Login