രാജസ്ഥാനി ബാഗുകളോട് കൂട്ടു കൂടി കോളേജ് കുമാരിമാര്‍

ഫാഷന്‍ ലോകത്തേക്ക് കടന്നു വരുന്ന ഏതു ട്രെന്‍ഡും ആദ്യം സ്വീകരിക്കുന്നത് കോളേജ് കുമാരിമാരാണ്. അത് വസ്ത്രത്തിലായാലും ആക്‌സസറീസിലായാലും ബാഗുകളിലായാലും ആദ്യം കൗമാരസുന്ദരിമാരിലൂടെ കടന്നേ ആ ഉത്പന്നം വിപണിയില്‍ വിജയം  നേടാറുളളൂ. ഇപ്പോള്‍ ബാഗുകളിലെത്തി നില്‍ക്കുന്നു ഈ സവിശേഷ പ്രണയം. ബാഗുകളില്‍ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് രാജസ്ഥാനി ക്ലോത്ത് ബാഗുകളാണ്. വളരെ കളര്‍ഫുളായി പാരമ്പര്യവും ഫാഷനും ഇടകലര്‍ത്തി മനോഹരമാക്കിയിരിക്കുന്ന ബാഗുകളാണ് രാജസ്ഥാനി ക്ലോത്ത് ബാഗുകള്‍. കാഷ്വല്‍ ലുക്കിനു വേണ്ടിയാണ് ഇവ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
bag-1

പരമ്പരാഗത രാജസ്ഥാനി ഡിസൈനുകളിലാണ് ബാഗ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ കാഴ്ചയില്‍ ആധുനിക ഫാഷനെ വെല്ലും ഇവയുടെ ലുക്ക്. മുത്തുകളും കൊച്ചു ശംഖുകളും മള്‍ട്ടി കളര്‍ സ്‌റ്റോണുകളും ബാഗില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വൃത്താകൃതിയിലും ചതുരത്തിലും പണക്കിഴി മോഡലിലും കുട്ടയുടെ രൂപത്തിലുമൊക്കെ ക്ലോത്ത് ബാഗുകള്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. കോട്ടണ്‍ തുണിയില്‍ തുന്നിയെടുത്തിരിക്കുന്ന ഇത്തരം ബാഗുകളുടെ സവിശേഷത കണ്ണഞ്ചിപ്പിക്കുന്ന നിറക്കൂട്ടുകള്‍ തന്നെയാണ്. ചുവപ്പ്, വൈലറ്റ്, നീല, ഓറഞ്ച് തുടങ്ങിയ നിറങ്ങള്‍ക്കാണ് ആരാധകര്‍ ഏറെയും. 300 രൂപ മുതലാണ് ഇവയുടെ വില.

ഗേള്‍സ് മാത്രമല്ല, ബോയ്‌സും രാജസ്ഥാനി ക്ലോത്ത് ബാഗുകളുടെ ഫാന്‍സാണ്. ബോയ്‌സിന്റെ ചോയ്‌സ് ബ്ലാക്ക്, ബ്രൗണ്‍, ഫേഡഡ് ബ്ലൂ നിറങ്ങളാണ്. രാജസ്ഥാനി ബാഗ് എടുക്കുമ്പോള്‍ ഒരു ബുദ്ധിജീവി ലുക്കാണെന്നാണ് ഇവരുടെ കണ്ടുപിടുത്തം.

You must be logged in to post a comment Login