രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംങ് ബൂത്തിലേക്ക്

 

rajasthan and telangana assembly elections 2018 polling today

ജയ്‍പൂര്‍/ഹൈദരാബാദ്: നൂറ് കണക്കിന് റാലികള്‍ക്കും റോഡ് ഷോകള്‍ക്കും ശേഷം ഇന്ന് രാജസ്ഥാനിലെയും തെലങ്കാനയിലെയും ജനത പോളിംങ് ബൂത്തിലേക്ക്. രാജസ്ഥാനില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും തെലങ്കാനയില്‍ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയും പോളിംങ് നീണ്ടുനില്‍ക്കും. വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്സിസ്റ്റ് പോള്‍ ഫലങ്ങളും ഇന്ന് ആറരക്കുശേഷം പുറത്തുവരും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ ‘സെമിഫൈനല്‍’ എന്നു തന്നെയാണ് രാജ്യം വിശേഷിപ്പിക്കുന്നത്. രാജസ്ഥാനിലെ 200 മണ്ഡലങ്ങളില്‍ 199 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അല്‍വാര്‍ ജില്ലയിലെ രാംഗഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. രാജസ്ഥാനിലെ 51,000 പോളിംങ് ബൂത്തുകളില്‍ 4.74 കോടി വോട്ടര്‍മാര്‍ ഇന്ന് വിധി രേഖപ്പെടുത്തും. 1.14 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധ പോളിംങ് ബൂത്തുകളിലായി വിന്യസിച്ചിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ പോരാടുന്ന വാശിയേറിയ തിരഞ്ഞെടുപ്പാണ് രാജസ്ഥാനില്‍ നടക്കുന്നത്.

അതേസമയം തെലങ്കാന സംസ്ഥാനം രൂപികരിച്ചതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് തെലങ്കാനയില്‍ പോളിംങ് നടക്കുന്നത്. 1821 സ്ഥാനാര്‍ത്ഥികളാണ് 119 മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. 2.8 കോടി വേട്ടര്‍മാര്‍ 32,000 പോളിംങ് ബൂത്തുകളില്‍ വിധി രേഖപ്പെടുത്തും. വാശിയേറിയ പോരാട്ടമാണ് തെലങ്കാനയില്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ അനായാസം ജയം പ്രതീക്ഷിച്ച ചന്ദ്രശേഖര റാവുവിനെ അവസാനഘട്ടത്തില്‍ ശക്തമായി വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. കനത്ത സുരക്ഷയിലാണ് തെലുങ്കാനയില്‍ പോളിംങ് പുരോഗമിക്കുന്നത്.

You must be logged in to post a comment Login