രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ ജയിലില്‍ ആക്രമിക്കപ്പെട്ടു

perarivalan

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്‍ ജയിലില്‍ ആക്രമിക്കപ്പെട്ടു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ സഹതടവുകാരനാണ് ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് അടിയേറ്റ പേരറിവാളനെ ജയില്‍ ആശുപത്രിയിലേക്ക് മാറ്റി.

നെറ്റിയില്‍ നാലു തുന്നലുകള്‍ ഇടേണ്ടിവന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്ന് ജയില്‍ ഡിഐജി അറിയിച്ചു. ജീവപര്യന്തം തടവുശിക്ഷ നേരിടുന്ന രാജഷേ് ഖന്ന എന്നയാളുമായുണ്ടായ തകര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 25 വര്‍ഷമായി പേരളിവാളന്‍ ജയിലില്‍ കഴിയുകയാണ്.

You must be logged in to post a comment Login