രാജ്യം 7.7 ശതമാനം വളര്‍ച്ചനേടുമെന്ന് യു.എന്‍

ന്യൂഡല്‍ഹി: അതിവേഗം വളര്‍ച്ചനേടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍തന്നെ ഇന്ത്യ തുടരുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം വളര്‍ച്ച നേടുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്റ് പ്രൊസ്പക്ടസ് 2017 റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയതായി നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും സ്വകാര്യ മേഖലയിലെ ഉപഭോഗതല്‍പരതയുമാണ് രാജ്യത്തിന് ഗുണകരമാകുക. 2018 സാമ്പത്തിക വര്‍ഷത്തില്‍ 7.6 ശതമാനമായിരിക്കും ഇന്ത്യയുടെ വളര്‍ച്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 6.6 ശതമാനമാകുമെന്ന ഐഎംഎഫിന്റെ അനുമാനം പുറത്തുവന്ന് ഒരുദിവസംകഴിഞ്ഞാണ് യു.എന്‍ റിപ്പോര്‍ട്ട് വരുന്നത്.

You must be logged in to post a comment Login